ജില്ലയില്‍ വാഹനപടങ്ങള്‍ പെരുകുന്നു;24 മണിക്കൂറിനിടെ മൂന്ന് പേരുടെ ജീവന്‍ പൊലിഞ്ഞു.

 ബൈക്കും ലോറിയും കൂട്ടി ഇടിച്ച് രാമപുരത്ത് ഒരാള്‍ മരണപ്പെട്ടു

ഇരുചക്ര വാഹനത്തില്‍ കാറിടിച്ച്  ചങ്ങരംകുളത്ത് യുവ ഫുട്ബോള്‍ താരം മരണപ്പെട്ടു

പടിക്കലില്‍ നിയന്ത്രണം നഷ്ടപെട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരു മരണം

മലപ്പുറം | പടിക്കൽ പറമ്പിൽപീടിക റോഡില്‍ ആറങ്ങാട്ടുപറമ്പ് നിയത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരാൾ മരണപ്പെട്ടു. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി രാഹുൽ ആണ് മരണപ്പെട്ടത്. ബോഡി തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി

_അർദ്ധ രാത്രിയിൽ ദേശീയപാത കൂരിയാട് ഉണ്ടായ രണ്ട് ബൈക്ക്  അപകടങ്ങളിലായി രണ്ട് പേർക്ക് പരിക്ക്, ഒരാളെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലും മറ്റുരാളെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു._

കാർ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

കുറ്റിപ്പുറം | സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കാറിടിച്ച് ബൈക്ക് യാത്രക്കാരനായ, യുവ ഫുട്‌ബോളര്‍ മരിച്ചു.ചങ്ങരംകുളം, കോലിക്കര പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ തെക്കേക്കര ഹൈദ്രു എന്നവരുടെ മകനും, പ്രദേശത്തെ പ്രൊഫഷനല്‍ ക്ലബുകളിലെ മികച്ച ഗോള്‍കീപ്പറുമായ ഹാരിസ്(34) എന്നവരാണ് മരണപ്പെട്ടത്.
തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാന പാതയില്‍ മലപ്പുറം ജില്ലാതിര്‍ത്തിയായ കോലിക്കര ബാമാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ച് ഹാരിസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടിയില്‍ തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകട ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയിരുന്നു.

വിദേശത്തായിരുന്ന ഹാരിസ് ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. ദുബൈയിലും, നാട്ടിലുമായി നിരവധി ക്ലബുകള്‍ക്കായി ഹാരിസ് ബൂട്ടണിഞ്ഞിട്ടുണ്ട്

ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

മലപ്പുറം | രാമപുരം പെട്രോൾ പമ്പിനടുത്ത്  അർദ്ധരാത്രിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  രാമപുരം അള്ളാളത്ത് കോളനിയിലെ സുരേന്ദ്രൻ മരണപ്പെട്ടു . അപകടസ്ഥലത്ത് നിന്ന് ഉടനെ മൗലാന ഹോസ്പിറ്റലിലേക്കും അവിടുന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  
Previous Post Next Post
WhatsApp