കക്കാട് | തിരൂരങ്ങാടി നഗരസഭയുടെയും അക്ഷയയുടെയും ആഭിമുഖ്യത്തില്‍ കക്കാട് മൗണ്ട് സിന കോളജില്‍ ഇ ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി. വിവിധ ഡിവിഷനുകളിലെ നിരവധി അസംഘടിത തൊഴിലാളികള്‍ ക്യാമ്പില്‍ രജിസ്‌ട്രേഷന്‍ നടത്തി.
തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ക്യമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ എം സുജിനി, കൗണ്‍സിലര്‍ ആരിഫ വലിയാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.നാളെ 16\12\2021(വ്യാഴം) കരുമ്പില്‍ മദ്രസയില്‍ വെച്ച് ക്യാമ്പ് നടത്തുന്നുണ്ട്,പരമാവധി ആളുകള്‍ ഈ അവസരം ഉപയോഗപെടുത്തി, ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പിന്റ ഭാഗമാവണമെന്ന് തിരുരങ്ങാടി നഗരസഭ ഭരണസമിതി അറിയിച്ചു.