കൊല്ലം | ഇന്ന് പുലർച്ചെ ചവറയ്ക്കടുത്ത് നടന്ന വാഹനാപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. തിരുവനന്തപുരത്തും തമിഴ്നാട്ടിലും നിന്നുള്ളവരാണിവർ. കരുണാമ്പരം (56), ബക്കുര്‍മന്‍സ് (45), ജസ്റ്റില്‍ (56), ബിജു (35) എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെ നില ഗുരുതരമാണ്.
മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന മിനി ബസിൽ വാൻ ഇടിച്ചാണ് അപകടം. തിരുവനന്തപുരം പുല്ലുവിളയിൽ നിന്നും പുറപ്പെട്ട ബസാണ് അപകടത്തിൽ പെട്ടത്. മിനി ബസ് യാത്രക്കാരായ 24 പേർക്ക് പരിക്കേറ്റു.