പരപ്പനങ്ങാടി | ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ (AKTA )പരപ്പനങ്ങാടി യൂനിറ്റ് സമ്മേളനം വിലാസിനിയമ്മ നഗറിൽ (ഇസ്ലാഹിയ ഓഡിറ്റോറിയം) വെച്ച് നടന്നു.ടി ഹരിദാസൻ പതാക ഉയർത്തി. E ജയ സ്വാഗതം പറഞ്ഞു.പി ഗണേശൻ അദ്ധ്യക്ഷനായി. ഉദ്ഘാടനം എ രാമകൃഷണൻ ( ഏരിയ സെക്രട്ടറി - AKTAതാനൂർ ഏരിയ കമ്മിറ്റി),സി തുളസീദാസൻ അനുശോചന പ്രമേയം വരവ് ചിലവ് കണക്കും, ടി.ബാവ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
ഏരിയകമ്മിറ്റി പ്രസിഡണ്ട് A നാരായണൻ,ഏരിയ കമ്മിറ്റിയംഗം അബ്ദു സലാം - നിറമരുതൂർ എന്നിവർ ആശംസ പ്രസംഗം നടത്തി. പുതിയ 13 അംഗ കമ്മിറ്റി രൂപീകരിച്ചു.
പ്രസിഡണ്ട് - P. ഗണേശൻ
സെക്രട്ടറി - T. ബാവ
ട്രഷറർ -സി. തുളസീദാസൻ എന്നിവരെ തിരഞ്ഞെടുത്തു.