തിരൂരങ്ങാടി: എസ്.ഡി.പി.ഐ സംസ്ഥാന സിക്രട്ടറി ഷാൻൻ്റ വധത്തിൽ വ്യാപക പ്രതിഷേധം.ഇന്നലെ രാത്രിയിലും 'രാവിലെയും വ്യാപക പ്രതിഷേധങ്ങളാണ് നടക്കുന്നത്.
തിരൂരങ്ങാടി എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് രാവിലെ 10ന് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്നു. വൻ പോലീസ് ബന്തവസ്സിലാണ് പ്രതിഷേധം നടന്നത്..
പ്രതിഷേധറാലിക്ക് ശേഷം നടന്ന യോഗത്തിൽ എസ്.ഡി.പി.ഐ നേതാവ് ഹമീദ് പരപ്പനങ്ങാടി സംസാരിച്ചു.സംസ്ഥാന നേതാക്കളെ വകവരുത്തി ഭയപ്പെടുത്താമെന്നത് ആർ.എസ്.എസിൻ്റെ വ്യാമോഹം മാത്രമാണന്ന് അദ്ധേഹം പറഞ്ഞു. മനുഷ്യകുലത്തിൻ്റെ ശത്രുവായ ആർ.എസ്.എസിനെതിരെയുള്ള പോരാട്ടത്തിൽ അവസാനത്തെ വിജയമെന്ന രക്തസാക്ഷിത്വത്തിൻ്റെ ഊഴം കാത്ത് നിൽക്കുന്നവരെ ഭയപെടുത്താമെന്ന ധാരണയിൽ ഇറങ്ങി തിരിച്ച സംഘ് പരിവാറിൻ്റ അക്രമത്തെ SDPI പ്രതിരോധിക്കുന്നത് ആർ.എസ്.എസിന് വലിയ അപകടം സൃഷ്ടിക്കുമെന്ന് അദ്ധേഹം പറഞ്ഞു.കെ ബി എല്‍.പ്രതിഷേധത്തിന് അക്ബർ പരപ്പനങ്ങാടി, ഉസ്മാൻ ഹാജി, ജാഫർ ചെമ്മാട്, ജമാൽ തിരൂരങ്ങാടി, റസാഖ് നന്നമ്പ്ര നേതൃത്വം നൽകി.