തിരൂരങ്ങാടി നഗരസഭ കച്ചവട സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു

 തിരൂരങ്ങാടി | തിരൂരങ്ങാടി നഗരസഭയിൽ നഗര കച്ചവട സമിതി അംഗങ്ങളായി 9 വഴിയോര കച്ചവട  പ്രതിനിധികളെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കി, അംഗീകരിച്ചു.

 തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളുടെ എണ്ണവും നോമിനേഷന് എണ്ണവും തുല്യമായതിനാൽ ഇവരെ വിജയികളായി പ്രഖ്യാപിക്കുകയും തിരൂരങ്ങാടി നഗരസഭാ നഗര കച്ചവട സമിതിയിലേക്ക് വഴിയോര കച്ചവടക്കാരുടെ പ്രതിനിധികളായി ഇവരെ തിരഞ്ഞെടുത്തതായി തിരൂരങ്ങാടി നഗരസഭ നഗരത്തിലെ കച്ചവട സമിതി തെരഞ്ഞെടുപ്പ് വരണാധികാരി ശ്രീ സുനിൽ റെയ്മണ്ട് (സിറ്റി പ്രൊജക്ട് ഓഫീസർ , ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് ഫസ്റ്റ്) പ്രഖ്യാപിച്ചു.
Previous Post Next Post
WhatsApp