തിരൂരങ്ങാടി | ഇടതു സർക്കാർ
ജീവനക്കാരെ വഞ്ചിക്കുകയാണെന്നും പ്രതിസന്ധികളിൽ ശമ്പളം പിടിക്കാനുള്ള മാർഗമായി മാത്രം ജീവനക്കാരെ സർക്കാർ കാണുകയാണെന്നും കെ.പി.എ. മജീദ് എം.എൽ.എ പ്രസ്താവിച്ചു.
സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (SEU) തിരൂരങ്ങാടി മണ്ഡലം സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് കെ.മൊയ്‌ദീൻ കോയ അധ്യക്ഷത വഹിച്ചു.
എസ്.ഇ.യു. സംസ്ഥാന പ്രസിഡന്റ് എ.എം അബൂബക്കർ , തിരൂരങ്ങാടി മുനിസിപ്പൽറ്റി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി യു.കെ മുസ്തഫ മാസ്റ്റർ,സംസ്ഥാന സെക്രട്രറിമാരായ ആമിർ കോഡൂർ , എം.എ മുഹമ്മദാലി, എൻ.കെ അഹമ്മദ്, ഹമീദ് കുന്നുമ്മൽ, ജില്ലാ സെക്രട്ടറിമാരായ ടി.പി. ശശികുമാർ, സലീം ആലിക്കൽ , എ. കെ ശരീഫ്, നാസർ കഴുങ്ങിൽ, യൂസുഫ് കൂരിയാടാൻ , മുഹമ്മദ് അഷ്റഫ് യു.കെ , എം.ഫൈറൂസ്, യാസീൻ ഹബീബ്.പി.പി, അബ്ദു റസാഖ് വി.പി അബ്ദുൽ ഗഫൂർ, പി ഫക്രുദീൻ അഹമ്മദ് എന്നിവർ സംസാരിച്ചു