കക്കാട് പരപ്പനങ്ങാടി പാതയിലെ വാഹനപകടങ്ങള്‍ വർദ്ധിക്കുന്നതിനെതിരെ മലപ്പുറം ജില്ലാ ഡെവലപ്മെൻറ് ഓഫീസർക്ക്, MAPS പരാതി നൽകി

 തിരൂരങ്ങാടി | കക്കാട്-പരപ്പനങ്ങാടി പാതയില്‍ വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ജില്ലാ ഡെവലപ്മെൻറ് ഓഫീസർ എസ് പ്രേമ  കൃഷ്ണൻ I AS ന്, മലപ്പുറം ജില്ല മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റിയുടെ(MAPS)  നേതൃത്വത്തിൽ പരാതി നൽകി.

 കക്കാട് \പരപ്പനങ്ങാടി\ ചെമ്മാട്  ടൗണുകളിൽ ട്രാഫിക് ബ്ലോക്കും  വീതിയില്ലാത്ത റോഡിൽ ഡ്രെയിനേജ്ലേക്ക് കയറ്റി പാര്‍ക്ക് ചെയ്യുന്ന  വാഹനങ്ങളുടെ നീണ്ട നിര തന്നെ കക്കാട് പരപ്പനങ്ങാടി  റോഡിൽ കാണാം, ഇതെല്ലാം  ആക്സിഡന്റ് വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട് ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊണ്ടാണ്  നിവേദനം നൽകിയത്.
Previous Post Next Post
WhatsApp