📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home » bjp

നമസ്കരിക്കാന്‍ പള്ളികള്‍ കാണില്ല,ബാങ്ക് വിളിയും കേള്‍ക്കില്ല-ബീ ജെ പി

📢 Published: IST 🔄 Updated: IST
പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പ്രകടനം; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍ | തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 25ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ഐപിസി 143, 147, 153 എ, 149 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണം ബിജെപിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി നടത്തിയ റാലിക്കിടെയായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. 'നിസ്‌കരിക്കാന്‍ പള്ളികളുണ്ടാകില്ല, ബാങ്കുവിളിയും കേള്‍ക്കില്ല' എന്നായിരുന്നു വാക്കുകള്‍.

ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തലശ്ശേരി എഎസ്പിക്ക് പരാതി നല്‍കിയിരുന്നു.

Join WhatsApp Group Send News / Ads