തേഞ്ഞിപ്പലം: ദേശീയപാത 66 പാണമ്പ്ര വളവിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു ഏഴ് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ നാല് മണിക്കാണ് സ്ഥിരം അപകട മേഖലയായ ഇവിടെ ടൂറിസ്റ്റ് ബസ് മറിഞ്ഞത്. തൃശ്ശൂരിൽ നിന്നും വയനാട്ടിലേക്ക് വിനോദയാത്ര പോകുന്നവരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപസമയം ഗതാഗതം തടസ്സപ്പെട്ടു . ബസ് മാറ്റിയതിനുശേഷം ഗതാഗതം പുനസ്ഥാപിച്ചു. സ്ഥിരം അപകട മേഖലയായ പാണമ്പ്ര വളവ് ദേശീയപാത വികസനതോടുകൂടി ഇല്ലാതാവും.
അപകടത്തിൽപ്പെട്ട ബസ് ഉയർത്തുന്ന വീഡിയോ 👇