ഒരു സൗദി പൗരന്റെ കീഴില്‍ നാലിലധികം ഗാര്‍ഹിക ജോലിക്കാരുണ്ടെങ്കില്‍ അവര്‍ക്ക് ലെവി നല്‍കണമെന്ന് മാര്‍ച്ച് എട്ടിന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.
അതേസമയം ഒരു വിദേശി പൗരന് രണ്ട് ഗാര്‍ഹിക ജോലിക്കാരുണ്ടെങ്കില്‍ ഒരാള്‍ക്ക് ലെവി നല്‍കേണ്ടിവരും. എന്നാല്‍ രോഗികളായവരെയും ശാരീരിക അവശതയുള്ളവരെയും പരിചരിക്കുന്നതിന് ജോലിക്കാരെ നിയമിക്കുന്നത് ഈ ഗണത്തില്‍ പെടില്ലെന്ന് സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
രണ്ടുഘട്ടമായാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നാളെ മുതല്‍ നിലവില്‍ വരുന്ന ആദ്യഘട്ടത്തില്‍ ഒരു സൗദി പൗരന്റെ കീഴില്‍ നാലിലധികവും വിദേശികള്‍ക്ക് കീഴില്‍ രണ്ടിലധികവും പുതുതായി എത്തുന്ന ഗാര്‍ഹിക ജോലിക്കാര്‍ക്കാണ് ലെവി നിലവില്‍ വരിക. അടുത്ത വര്‍ഷം മുതല്‍ നാലിലധികം വരുന്ന എല്ലാവര്‍ക്കും വിദേശികളുടെ കീഴില്‍ രണ്ടിലധികം വരുന്നവര്‍ക്കും ലെവിയുണ്ടാകും.