അനാവശ്യമായി ട്രെയിനില്‍ ചെയിന്‍ വലിക്കരുത്, ഈ വീഡിയോ കാണണം


 ന്യൂദല്‍ഹി- യാത്രക്കാരന്‍ ചെയിന്‍ വലിച്ചതിനെ തുടര്‍ന്ന് പാലത്തില്‍ നിര്‍ത്തിയ ട്രെയിന്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ച് റെയില്‍വേ.

ഗോദാന്‍ എക്‌സ്പ്രസിന്റെ അടിയില്‍ പോയി ജീവന്‍ പണയം വെച്ച് സെന്‍ട്രല്‍ റെയില്‍വേയിലെ അസി. ലോക്കോ പൈലറ്റ് സതീഷ് കുമാര്‍ റീ സെറ്റ് ചെയ്യുന്നതാണ് വീഡിയോ.

തിത്‌വാല, ഖഡാവ്‌ലി സ്‌റ്റേഷനുകള്‍ക്കിടയിലാണ് പാലത്തിനു മുകളില്‍ യാത്രക്കാരന്‍ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തിയിരുന്നത്.

അടിയന്തര സാഹചര്യത്തില്‍ മാത്രമേ, ചെയിന്‍ വലിക്കാവൂ എന്നാണ് റെയില്‍വേ ഓര്‍മിപ്പിക്കുന്നത്. മതിയായ കാരണമില്ലാതെ ചെയിന്‍ വലിക്കുന്നത് നിരവധി പേരെയാണ് ദുരിതത്തിലാക്കുന്നത്.

 

Previous Post Next Post
WhatsApp