വീരമൃത്യു വരിച്ച സൈനികൻ ഹവിൽദാർ മുഹമ്മദ് ഷൈജലിൻ്റെ സൈനികൻ ഷൈജലിന്റെ മയ്യിത്ത് അല്പസമയത്തിനകം കരിപ്പൂരിൽ എത്തും; ഖബറടക്കം ഇന്ന്.


നാട്ടുകാരുടെ മനസ്സിൽ പ്രിയപുത്രന് മരണമില്ല; ആവേശം ചോരാതെ തങ്ങളുടെ ഹീറോയെ സമൂഹ മാധ്യമങ്ങളില്‍ വൈറലാക്കുന്നു; വീരമൃത്യു വരിച്ച സൈനികൻ ഹവിൽദാർ മുഹമ്മദ് ഷൈജലിൻ്റെ സൈനികൻ ഷൈജലിന്റെ മയ്യിത്ത് അല്പസമയത്തിനകം കരിപ്പൂരിൽ എത്തും; ഖബറടക്കം ഇന്ന്..!

ലഡാക്കിൽ വാഹനാപകടത്തിൽ മരിച്ച സൈനികൻ പരപ്പനങ്ങാടി സ്വദേശി ഹവിൽദാർ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം ഇന്ന് രാവിലെ 10.10-ന് കരിപ്പൂർ വിമാനത്താവളത്തിൽ മന്ത്രി വി. അബ്ദുറഹ്‌മാൻ, കളക്ടർ വി.ആർ. പ്രേംകുമാർ തുടങ്ങിയവർ ഏറ്റുവാങ്ങും. തുടർന്ന് 11.30 മുതൽ തിരൂരങ്ങാടി യത്തീംഖാനയിലും ഉച്ചക്ക് 2:00 മണിക്ക് പരപ്പനങ്ങാടി എസ്എൻഎം ഹയർസെക്കൻഡറി സ്കൂളിലും പൊതുദർശനത്തിന് അവസരമൊരുക്കും.

തിരുരങ്ങാടി യത്തീംഖാന, പരപ്പനങ്ങാടി എസ്എൻഎംഎച്ച്എസ്, അങ്ങാടി മൊഹിയുദ്ദീൻ പള്ളി എന്നിവിടങ്ങളിൽ മയ്യിത്ത് നമസ്കാരത്തിന് സൗകര്യം ഉണ്ടായിരിക്കും. തുടർന്ന് പൂർണ്ണ സൈനിക ബഹുമതികളോടെ അങ്ങാടി മൊഹിയുദ്ദീൻ ജുമാമസ്ജിദിൽ വൈകീട്ട് വൈകുന്നേരം 3:00 മണിയോടെ കബറടക്കം ചെയ്യും. മയ്യിത്ത് നമസ്‌കാരത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം വഹിക്കും.

സൈനികൻ മുഹമ്മദ് ഷൈജലിന്റെ മരണത്തിൽ അനുശോചനമറിയിക്കാനും കുടുംബത്തെ ആശ്വസിപ്പിക്കാനും ഇന്നലെ പരപ്പനങ്ങാടിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത് നിരവധി പേരാണ്. അപകടത്തെക്കുറിച്ച് സെെന്യം പരിശോധന ആരംഭിച്ചു. അപകടത്തിന് പിന്നിൽ അട്ടിമറിയുണ്ടോയെന്നും സൈന്യം പരിശോധിക്കുന്നുണ്ട്. പരുക്കേറ്റ സൈനികരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. ലഡാക്കിലെ ഷ്യോക് നദിയിലേക്കാണ് സൈനികർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം നടന്നത്. 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അതിർത്തിയിലെ സൈനിക ക്യാമ്പിന്റെ 25 കിലോമീറ്റര്‍ അടുത്തെത്തിയപ്പോഴാണ് വാഹനം നദിയിലേക്ക് വീണത്.


Previous Post Next Post
WhatsApp