സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കുമെന്നതിനാല്‍ ഇത് നഷ്ടമായി കണക്കാക്കുന്നില്ലെന്ന് ടോണി പറയുന്നു.
തന്റെ മുന്‍ വാഹനങ്ങളായ ജാഗ്വറിനും, കിയാ സെല്‍ടോസിനുമെല്ലാം ഉള്ള അതേ നമ്പരായ 7777 പുതിയ കാറിനും ബുക്കുചെയ്തിരുന്നു. നമ്പരിനായി ഒരാള്‍ക്കൂടി രംഗത്തുവന്നതോടെ മോട്ടോര്‍ വാഹനവകുപ്പ് ഇ-ലേലം നടത്തി. ഇദ്ദേഹത്തിനൊപ്പം ഇതേ നമ്പരിനായി മത്സരിച്ചയാള്‍ എട്ടുലക്ഷം വരെ ലേലം വിളിച്ചു. ഒടുവില്‍ 8.80 ലക്ഷം രൂപയ്ക്ക് ടോണി വര്‍ക്കിച്ചന് ലേലം ഉറപ്പിച്ചു.
ഇതില്‍ 30,000 രൂപ അഡ്വാന്‍സ് തുകയും 8,50,000 രൂപ ലേലത്തുകയുമാണ്. 45.40 ലക്ഷംരൂപ മുടക്കിയാണ് പുതിയ വാഹനം ടോണി സ്വന്തമാക്കിയത്. സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കുമെന്നതിനാല്‍ ഇത് നഷ്ടമായി കണക്കാക്കുന്നില്ലെന്ന് ടോണി പറയുന്നു. കോട്ടയം നഗരത്തില്‍ ദിവസവും ഇരുനൂറില്‍പരം ആളുകള്‍ക്ക് സ്നേഹസ്പര്‍ശം എന്ന പേരില്‍ സൗജന്യമായി ഉച്ചഭക്ഷണവും നല്‍കുന്നുണ്ട്.