ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു; മരിച്ചവരിൽ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലും

 ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം നദിയിലേക്കു മറിഞ്ഞ് ഏഴു പേർ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് മരിച്ചവരിൽ ഒരാൾ. പരപ്പനങ്ങാടി കെ. പി. എച്ച് റോഡ് നുള്ളക്കുളം സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകൻ മുഹമ്മദ് ഷൈജൽ (41) ആണ് മരിച്ചത്. 

ഇന്ത്യ - ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലേക്കു പോകും വഴി ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ാക് നദിയിലേക്കു വീഴുകയായിരുന്നു. 26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ചിലർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. 

റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്നു സൈനിക വക്താവ് അറിയിച്ചു. പരുക്കേറ്റവർക്കെല്ലാം വൈദ്യസഹായം നൽകുന്നുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റുന്നതിനായ വ്യോമസേനയുടെ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.             
Previous Post Next Post
WhatsApp