ലഡാക്കിൽ മരണപെട്ട സൈന്യകന്റെ അന്ത്യകർമ്മങ്ങൾക്കായി ജന്മനാട്ടിൽ പ്രത്യേക സഞ്ജീകരണങ്ങൾ

          📝ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി : ലഡാക്കിൽ നദിയിലേക്ക് ജീപ്പ് മറിഞ്ഞ് മരണപെട്ട പരപ്പനങ്ങാടി സ്വദേശിയായ സൈനികൻ എൻ.പി മുഹമ്മദ് ഷൈജലിന്റെ അന്ത്യകർമ്മൾക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഇന്നലെയാണ് ലഡാക്കിലെ ഷ്യാക്ക് നദിയിലേക്ക് 26 സൈനികർ സഞ്ചരിച്ച സൈനിക വാഹനം മറിഞ്ഞ് ഷൈജലടക്കമുള്ള ഏഴ് സൈനികർ മരിച്ചത്.

ഇന്ന് രാവിലെ മരണപ്പെട്ട സൈനികരുടെ മൃദ്ദ്ധേഹങ്ങൾ പ്രത്യേക സൈനിക വീമാനത്തിൽ ഡെൽഹിയിൽ എത്തിച്ചതിന് ശേഷം അവരവരുടെ ജന്മസ്ഥലങ്ങളിലേക്ക് അയക്കും.

പരപ്പനങ്ങാടി സ്വദേശി ഷൈജലിന്റെ മൃദ്ദ്ധേഹം കരിപ്പൂർ വീമാനത്താവളത്തിൽ എത്തുമെന്നാണ് ഇതുവരെയുള്ള വിവരം.

 സൈനിക വാഹനങ്ങളുടേയും മറ്റും അകമ്പടിയോടെ ഇദ്ധേഹം പഠിച്ച തിരൂരങ്ങാടിയിലെ യത്തീംഖാനയിൽ പൊതു ദർശനത്തിന് ശേഷം പരപ്പനങ്ങാടിയിലെ സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കന്റെറി സ്ക്കൂളിലെ പൊതു ദർശനവും കഴിഞ്ഞ് നുള്ള കുളത്തിനടുത്തുള വീട്ടുവളപ്പിലും ദർശനം കഴിഞ്ഞതിന് ശേഷം അങ്ങാടി മൊഹ്യയുദ്ധീൻ പള്ളി ഖബർസ്ഥാനിൽ കബറടക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതായിയാണ് ഔദ്യോഗികമായി വിവരമെന്ന് ബന്ധുക്കൾ പറയുന്നു.

ഇന്നലെ ഒമ്പത് മണിയോടടുത്ത് ഡെൽഹിയിൽ മൃദ്ദ്ധേഹങ്ങൾ എത്തുമെന്നായിരുന്നു ആദ്യ വിവരം .

പക്ഷെ പറഞ്ഞ സമയം എത്താത്തത് അന്ത്യ കർമ്മങ്ങൾക്കും സമയ തടസ്സം നേരിടുമെന്ന സംശയം വർധിച്ചിട്ടുണ്ട്.

 അങ്ങിനെയെങ്കിൽ നാളെ അതിരാവിലെ സംസ്കാര ചടങ്ങുകൾ നടക്കാനാണ് സാധ്യതയെന്ന് ഔദ്യോഗികവൃത്തങ്ങൾ പറയുന്നു.

21 വർഷത്ത സേവനത്തിന് ശേഷം വിരമിക്കാനിരിക്കെയാണ് ഷൈജൽ വിട പറയുന്നത്.

 ചെറുപ്രായത്തിൽ തന്നെ കഠിന പരീക്ഷണങ്ങളിലൂടെയാണ് കുടുംബം അതിജീവിച്ചത്.

 തിരൂരങ്ങാടി യത്തീംഖാനയിൽ അന്തേവാസിയായിരുന്ന മാതാവ് എൻ പി സുഹറയെ യത്തീംഖാനയിൽ നിന്നാണ് പിതാവ് കോട്ടയം സ്വദേശി തച്ചോളി കോയ  വിവാഹം കഴിക്കുന്നത്.

 ഷൈജലടക്കം മൂന്ന് കുട്ടികൾ ഇവർക്കുണ്ടായി. ഇതിനിടയിലാണ് പിതാവായ കോയ മരണപെടുന്നത്.

 മരണപെട്ടതോടെ വീണ്ടും മാതാവ് സുഹറയും മൂന്ന് കുട്ടികളും യത്തീംഖാനയിൽ തന്നെ അഭയം തേടി .

1993 ൽ യത്തീം ഖാനയിൽ ഏഴാം ക്ലാസ്സിൽ ഷൈജൽ പഠനം തുടങ്ങി.

 1996 ൽ ഓർഫനേജ് ഹൈസ്കൂളിൽ നിന്ന് ഉന്നത വിജയത്തോടെ എസ് എസ് എൽ സി പാസ്സായി, പിന്നീട് പ്രീഡിഗ്രിക്ക് പി.എസ്.. എം.ഒ കോളിജിൽ ചേർന്ന ഇദ്ധേഹം പഠന സമയത്ത് 1996 ലാണ് സൈന്യത്തിൽ ചേരുന്നത്.

സ്പോർട്സിലും, എൻ.സി.സിയിലും തൽപ്പരനായാതിനാൽ വേഗത്തിൽ സൈന്യത്തിൽ ഇടം പിടിച്ചു.

പട്ടാളത്തിൽ നിന്ന് ലീവിന് വരുമ്പോഴൊക്കെ യത്തീം ഖാനയിൽ സന്ദർശനം നടത്താറുണ്ടായിരുന്നു.

അവസാനത്തെ യാത്രക്കും ബാല്യം ചിലവിട്ട യത്തീംഖാനയിലെത്തുന്നത് വിധി നിർണ്ണയമാണ്.

തന്റെ ബാല്യത്തിൽ അനുഭവിച്ച അതേ അനാഥത്വം  പറക്കമുറ്റാത്ത മക്കൾക്കും , ഭാര്യക്കും, കുടുംബത്തിനും നൽകിയാണ് ഷൈജലെന്ന പട്ടാളക്കാരന്റെ മടക്കം.
ഭാര്യ: റഹ്മത്ത്: 
മക്കൾ - ഫാത്തിമ സൻഹ, തൻസിൽ, ഫാത്തിമ മഹസ
Previous Post Next Post
WhatsApp