📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

ഐ ലീഗിലും മുത്തമിട്ട് ഗോകുലം കേരള; ഇത് ചരിത്രനേട്ടം

📢 Published: IST 🔄 Updated: IST


കായികം: ഐ ലീഗ് കിരീടത്തിൽ മുത്തമിട്ട് ഗോകുലം കേരള. മുഹമ്മദൻസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയതോടെയാണ് ഗോകുലം ചരിത്ര നേട്ടത്തിലെത്തിയത്. ഐ ലീഗ് ഫുട്ബോൾ ചരിത്രത്തിൽ തുടർച്ചയായി രണ്ടു തവണ കിരീടം നിലനിർത്തുന്ന ആദ്യ ക്ലബ്ബന്ന റെക്കോർഡാണ് ഇതോടെ ഗോകുലം എഫ്.സി സ്വന്തം പേരിൽ കുറിച്ചത്. മുഹമ്മദൻസിനെതിരായി നടന്ന മത്സരത്തിൽ സമനില മാത്രം മതിയായിരുന്നു ഗോകുലത്തിന് കിരീടം നേടാൻ. അതുകൊണ്ട് തന്നെ തോൽവി വഴങ്ങാതിരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കേരളം കളത്തിലിറങ്ങിയത്.

കളിയുടെ 49 ആം മിനുട്ടിൽ മിഡ്ഫീൽഡർ റിഷാദാണ് ഗോകുലത്തിനായി ആദ്യം സ്കോർ ചെയ്തത്. പന്തുമായി കുതിച്ച് റിഷാദ് ഒരു ഉഗ്രൻ ഗ്രൗണ്ടറിലൂടെ മൊഹമ്മദൻസിന്റെ വലയിൽ പന്തെത്തിക്കുകയായിരുന്നു. ലീഡ്(1 - 0). എന്നാൽ ആ ലീഡിന് അധികം ആയുസുണ്ടായില്ല. 57ആം മിനുട്ടിൽ അസറുദ്ദീൻ മാലിക്കിലൂടെ മൊഹമ്മദൻസ് സമനില പിടിച്ചു. ഫ്രീകിക്കിലൂടെയാണ് മൊഹമ്മദൻസിന്റെ ഗോൾ.
സമനില ഗോൾ വീണതോടെ കേരളം വീണ്ടും ഉണർന്നു കളിച്ചു. അതിന്റെ ഫലമെന്നോണം 61 ആം മിനുട്ടിൽ കേരളം വീണ്ടും സ്കോർ ചെയ്തു. എമിൽ ബെന്നിയാണ് ഗോകുലത്തിനായി വിജയ ഗോൾ കണ്ടെത്തിയത്.

ലൂകയുടെ പാസിൽ നിന്ന് എമിൽ ബെന്നിയിലേക്കെത്തിയ പന്തിൽ എമിലിന്റെ മികച്ച സ്ട്രൈക്ക്, പന്ത് വലയ്ക്കുള്ളിലെത്തി. രണ്ടാം ഗോൾ വീണതോടെ മൊഹമ്മദൻസിന്റെ പോരാട്ട വീര്യം ചോർന്നു. സ്വന്തമാക്കിയ ലീഡ് മികച്ച രീതിയിൽ ഡിഫൻഡ് ചെയ്തതോടെ ഗോകുലം കിരീടം ഉറപ്പിച്ചു.
18 കളികളിൽ 13 ജയത്തോടെ 43 പോയിന്റുമായാണ് ഗോകുലം കിരീട നേട്ടത്തിലെത്തിയത്. 37 പോയിന്റുണ്ടായിരുന്ന മുഹമ്മദൻസിന് ഇന്ന് കേരളത്തെ കീഴടക്കിയാൽ മാത്രമേ

കിരീടം സ്വന്തമാക്കാൻ കഴിയുമായിരുന്നുള്ളൂ. സീസണിൽ ഒരു തോൽവിയറിയാതെ കുതിച്ച ഗോകുലത്തിന് കഴിഞ്ഞ മത്സരത്തിൽ മാത്രമാണ് കാലിടറിയത്. ശ്രീനിഥി ഡെക്കാനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബുധനാഴ്ച ടീം തോറ്റത്. 21 മത്സരങ്ങളിൽ ഗോകുലം തുടർച്ചയായി തോൽവിയറിഞ്ഞിട്ടില്ല. ഇതും ഐ ലീഗ് ഫുട്ബോൾ ചരിത്രത്തിൽ റെക്കോഡാണ്

സീസണിന്റെ തുടക്കത്തിൽ മുഹമ്മദൻസാണ് മുന്നിൽനിന്നിരുന്നതെങ്കിലും പതിയെ ഫോമിലേക്കുയർന്ന ഗോകുലം 11-ാം റൗണ്ടിൽ ലീഡ് പിടിക്കുകയായിരുന്നു. അവസാന എട്ടു കളികളിൽ ഏഴും ജയിച്ച ഗോകുലം ചർച്ചിൽ ബ്രദേഴ്സിനോടു മാത്രമാണ് സമനില വഴങ്ങിയത്. തൊട്ടടുത്ത കളിയിൽ നെരോക എഫ്.സിയെ 4-0ത്തിന് തകർത്ത് ടീം ഫോമിലേക്ക് തിരിച്ചെത്തി. അവിടുന്നങ്ങോട്ട് എതിരാളികളെ കാഴ്ചക്കാരാക്കിക്കൊണ്ടായിരുന്നു ഗോകുലം കേരളയുടെ പ്രകടനം.
Join WhatsApp Group Send News / Ads