ന്യൂഡൽഹി: തിരഞ്ഞെടുപ്പു കമ്മിഷന്റെ തിരിച്ചറിയൽകാർഡും ആധാറും ബന്ധിപ്പിക്കുന്നതിന്റെ വിജ്ഞാപനം കേന്ദ്രസർക്കാർ ഉടൻ പുറത്തിറക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിൽനിന്ന് ശനിയാഴ്ച വിരമിച്ച സുശീൽ ചന്ദ്ര പറഞ്ഞു.
വോട്ടർ ഐ.ഡി.യും ആധാറും ബന്ധിപ്പിക്കുന്നതിന്റെ കരടുനിർദേശങ്ങൾ ഇതിനകം കമ്മിഷൻ സർക്കാരിന് കൈമാറിയിട്ടുണ്ട്. വൈകാതെ, ഇതിനു നിയമമന്ത്രാലയത്തിന്റെ അംഗീകാരംലഭിക്കുമെന്നാണ് കരുതുന്നത്. ഇവരണ്ടും ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കില്ല. എന്നാൽ, ആധാർനമ്പർ നൽകാതിരിക്കുന്നതിന് വോട്ടർമാർ കാരണംബോധിപ്പിക്കേണ്ടി വരും.
ആധാർകാർഡുമായി ബന്ധിപ്പിക്കുന്നത് ഇരട്ടിപ്പുകൾ തടഞ്ഞ് വോട്ടർപട്ടിക ശുദ്ധീകരിക്കാൻ തിരഞ്ഞെടുപ്പുകമ്മിഷനെ സഹായിക്കും.