തിരൂരങ്ങാടി മുൻസിപ്പാലിറ്റി വ്യവസായ വാണിജ്യ സംരംഭകത്വ ശിൽപ്പശാല നഗരസഭ ചെയർമാൻ ചെയർമാൻ കെ. പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സി. പി. സുഹറാബി അദ്ധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങൽ , എം സുജിനി എന്നിവർ പ്രസംഗിച്ചു,
സംരംഭകത്വത്തിന്റെ പ്രാധാന്യം തിരൂരങ്ങാടി താലൂക്ക് വ്യവസായ വാണിജ്യ ഓഫീസർ എസ്. ബിജോയ് അവതരിപ്പിച്ചു. വിവിധ സംരംഭകത്വ പദ്ധതികളെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന സംശയങ്ങളെ കുറിച്ചും പുതിയ സംരംഭ ആശയങ്ങളെ കുറിച്ചും തിരൂരങ്ങാടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശിഭി കെ. പി ക്ലാസെടുത്തു. ഏകോപനങ്ങൾ തിരൂരങ്ങാടി നഗരസഭ വ്യവസായ വകുപ്പ് ഇന്റേൺസായ മിഥുനും ചിത്രയും ചേർന്ന് നടത്തി.