തിരൂരങ്ങാടി താലൂക്കിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധന നാളെയും മറ്റന്നാളും കക്കാട് വെച്ച് .




സ്കൂൾ വാഹനങ്ങളിൽ വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര ഉറപ്പ് വരുത്തുന്നതിനായി സ്കൂൾ വാഹനങ്ങളുടെ പരിശോധന വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മണിക്ക് കക്കാട് വച്ച് നടത്തപ്പെടുന്നു. തിരൂരങ്ങാടി താലൂക്കിൽ പെട്ട സ്കൂൾ വാഹനങ്ങൾ അറ്റകുറ്റപ്പണികൾ തീർത്ത് യാന്ത്രിക ക്ഷമത ഉറപ്പുവരുത്താൻ പരിശോധനക്കായി വാഹനത്തിൻ്റെ എല്ലാ രേഖകളും സഹിതം ഹാജരാക്കി 'ചെക്ക്ഡ് ഓകെ സ്റ്റിക്കർ' പതിപ്പിക്കേണ്ടതാണ്.

വാഹനത്തിൻ്റെ ജി പി എസ്, സ്പീഡ് ഗവർണർ എന്നിവയും പരിശോധനക്ക് വിധേയമാക്കുന്നതാണ്.
പരിശോധനയിൽ പങ്കെടുക്കാതെ വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തിരൂരങ്ങാടി ജോയിൻ്റ് ആർടിഒ എം പി അബ്ദുൽ സുബൈർ അറിയിച്ചു.

Previous Post Next Post
WhatsApp