പരപ്പനങ്ങാടി | ലഡാക്കിൽ നദിയിലേക്ക് ജീപ്പ് മറിഞ്ഞ് മരണപെട്ട പരപ്പനങ്ങാടി സ്വദേശിയായ സൈനികൻ എൻ.പി മുഹമ്മദ് ഷൈജലിന്റെ മൃദദ്ധേഹം ആദ്യം പൊതു ദർശനത്തിന് വെച്ച യത്തീംഖാനയിൽ നാനാ തുറകളിൽ പെട്ടവർ അന്ത്യോപചാരം അർപ്പിച്ചു. ഇന്നലേ രാവിലെ 10 മണിക്ക് കരിപ്പൂർ വീമാന താവളത്തിൽ എത്തിയ മൃദ്ദ്ധേഹം സർക്കാറിന് വേണ്ടി മലപ്പുറം ജില്ലാ കലക്ടർ ഏറ്റുവാങ്ങി നിരവധി വാഹനങ്ങളുടെ അകമ്പടിയോട് കൂടി ഷൈജൽ വളർന്ന തിരൂരങ്ങാടി യത്തീംഖാനയിൽ പതിനൊന്ന് മണിയോട് കൂടി എത്തുകയായിരുന്നു..
രാവിലെ തന്നെ സൈനികനെ ഒരു നോക്ക് കാണാൻ ഓർഫനേജിലെ ഷൈജലിന്റെ സഹപാഠികളും , മതരാഷ്ട്രീയ രംഗത്തെ പ്രമുഖരും , നാട്ടുകാരുടേയും നീണ്ട നിര തന്നെയായിരുന്നു. സ്ഥലം എം.പി. ഇടി മുഹമ്മദ് ബഷീർ , എം.എൽ എ .കെ.പി.എ അബ്ദുൽ മജീദ്, ജില്ലാ പോലീസ് സൂപ്രണ്ട് , മുനവറലി ശിഹാബ് തങ്ങൾ, മുജാഹിദ് നേതാവ് ഉസൈൻ മടവൂർ , പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസി : സി.പി.മുഹമ്മദ് ബഷീർ, എസ്.ഡി പി ജില്ല നേതാവ് സൈതലവി ഹാജി, തുടങ്ങി നിരവധി പേര് മൃദ്ദ്ധേഹം പൊതു ദർശനനത്തിന് ഹാളിൽ വെക്കുന്നതിന് മുൻപ് തന്നെ അന്ത്യോപചാരം അർപ്പിച്ചു.
സൈന്യത്തിന്റെ ഗാർഡ് ഓഫ് പരേഡിന് ശേഷം, ജില്ല പോലീസ് സൂപ്രണ്ട് സുജിത് ദാസ് സല്യൂട്ട് നൽകി. പിന്നീട് പൊതു ദർശനത്തിന് ശേഷം പരപ്പനങ്ങാടിയിൽ നഗരസഭയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സൂപ്പി കുട്ടി നഹ ഹയർ സെക്കന്റെറി സ്ക്കൂളിൽ തയ്യാറാക്കിയ പൊതു ദർശനത്തിന് ശേഷം വീട്ടിലെത്തിച്ച് അങ്ങാടി പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
സൈനികന് അന്ത്യകർമ്മൾക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
ലഡാക്കിലെ ഷ്യാക്ക് നദിയിലേക്ക് 26 സൈനികർ സഞ്ചരിച്ച സൈനിക വാഹനം മറിഞ്ഞ് ഷൈജലടക്കമുള്ള ഏഴ് സൈനികർ മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മരണപ്പെട്ട സൈനികരുടെ മൃദ്ദ്ധേഹങ്ങൾ പ്രത്യേക സൈനിക വീമാനത്തിൽ ഡെൽഹിയിൽ ഇന്നലെ എത്തിച്ചതിന് ശേഷം അവരവരുടെ ജന്മസ്ഥലങ്ങളിലേക്ക് അയക്കുകയായിരുന്നു.
പരപ്പനങ്ങാടി സ്വദേശി ഷൈജലിന്റെ മൃദ്ദ്ധേഹം കരിപ്പൂർ വീമാനത്താവളത്തിൽ രാവിലെയാണ് എത്തിയത്. .
ഇന്നലെ രാവിലെ ഒമ്പത് മണിയോടടുത്ത് ഡെൽഹിയിൽ മൃദ്ദ്ധേഹങ്ങൾ എത്തുമെന്നായിരുന്നു ആദ്യ വിവരം .
പക്ഷെ പറഞ്ഞ സമയം എത്താത്തത് അന്ത്യ കർമ്മങ്ങൾക്ക് സമയം നേരിടുകയായിരുന്നു.
21 വർഷത്ത സേവനത്തിന് ശേഷം വിരമിക്കാനിരിക്കെയാണ് ഷൈജൽ വിട പറയുന്നത്.
ചെറുപ്രായത്തിൽ തന്നെ കഠിന പരീക്ഷണങ്ങളിലൂടെയാണ് കുടുംബം അതിജീവിച്ചത്.
തിരൂരങ്ങാടി യത്തീംഖാനയിൽ അന്തേവാസിയായിരുന്ന മാതാവ് എൻ പി സുഹറയെ യത്തീംഖാനയിൽ നിന്നാണ് പിതാവ് കോട്ടയം സ്വദേശി തച്ചോളി കോയ വിവാഹം കഴിക്കുന്നത്.
ഷൈജലടക്കം മൂന്ന് കുട്ടികൾ ഇവർക്കുണ്ടായി. ഇതിനിടയിലാണ് പിതാവായ കോയ മരണപെടുന്നത്.
മരണപെട്ടതോടെ വീണ്ടും മാതാവ് സുഹറയും മൂന്ന് കുട്ടികളും യത്തീംഖാനയിൽ തന്നെ അഭയം തേടി .
1993 ൽ യത്തീം ഖാനയിൽ ഏഴാം ക്ലാസ്സിൽ ഷൈജൽ പഠനം തുടങ്ങി.
1996 ൽ ഓർഫനേജ് ഹൈസ്കൂളിൽ നിന്ന് ഉന്നത വിജയത്തോടെ എസ് എസ് എൽ സി പാസ്സായി, പിന്നീട് പ്രീഡിഗ്രിക്ക് പി.എസ്.. എം.ഒ കോളിജിൽ ചേർന്ന ഇദ്ധേഹം പഠന സമയത്ത് 1996 ലാണ് സൈന്യത്തിൽ ചേരുന്നത്.
സ്പോർട്സിലും, എൻ.സി.സിയിലും തൽപ്പരനായാതിനാൽ വേഗത്തിൽ സൈന്യത്തിൽ ഇടം പിടിച്ചു.
പട്ടാളത്തിൽ നിന്ന് ലീവിന് വരുമ്പോഴൊക്കെ യത്തീം ഖാനയിൽ സന്ദർശനം നടത്താറുണ്ടായിരുന്നു.
ഓർഫനേജിൽ ഇന്ന് പൂർവ്വ വിദ്യാർത്ഥിസം ഗമം നടക്കാനിരിക്കെയാണ് പഴയ സഹപാഠി നിശ്ചലമായ ശരീരവുമായി എല്ലാവരേയും ഈറനണിയിച്ച് എത്തിയത്.
അവസാനത്തെ യാത്രക്കും ബാല്യം ചിലവിട്ട യത്തീംഖാനയിലെത്തിയതും വിധി നിർണ്ണയമാണ്.
തന്റെ ബാല്യത്തിൽ അനുഭവിച്ച അതേ അനാഥത്വം പറക്കമുറ്റാത്ത മക്കൾക്കും , ഭാര്യക്കും, കുടുംബത്തിനും നൽകിയാണ് ഷൈജലെന്ന പട്ടാളക്കാരന്റെ മടക്കം.
സൈനികന്റെ വീട്ടിലെത്തി പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസി. സി.പി. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ നേതാക്കൾ ബന്ധുക്കളെ ആശ്വാസിപ്പിച്ചു.
ഭാര്യ: റഹ്മത്ത്:
മക്കൾ - ഫാത്തിമ സൻഹ, തൻസിൽ, ഫാത്തിമ മഹസ