പാലക്കാട്: വിദേശത്ത് നിന്ന് നെടുമ്പാശ്ശേരിയിലെത്തി വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റ പ്രവാസി മരിച്ചു.
അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീലാണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയ്‌ക്കിടെയാണ് അബ്ദുള്‍ ജലീല്‍ മരിച്ചത്.
ഈ മാസം പതിനഞ്ചിനാണ് അബ്ദുള്‍ ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. കഴിഞ്ഞ ദിവസം ഗുരുതര പരിക്കുകളോടെ അജ്ഞാതരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. മര്‍ദിച്ചത് സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സൂചന