തിരൂർക്കാട് ഓരോടം പാലത്ത് ബൈക്ക് അപകടം. അരിപ്ര സ്കൂൾ പടി സ്വദേശി യുവാവ് മരണപെട്ടു. രാത്രി 11.30നാണ് അപകടം സംഭവിച്ചത്.
അരിപ്ര സ്കൂൾ പടിയിൽ താമസിക്കുന്ന പട്ടാണി സലീം മകൻ റിൻഷിനാണ് (ഇച്ചാവ)(21 വയസ്സ്) മരണപെട്ടത്.
പെരിന്തൽമണ്ണ എം ഇ എസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. മാതാവ് ഹഫ്സത്ത്. സഹോദരി റിൻഷ.