പെരിന്തല്‍മണ്ണക്കടുത്ത് ഓട്ടോയില്‍ സ്ഫോടനം,മൂന്ന് മരണം

പെരിന്തൽമണ്ണ ഗുഡ്സ് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് മൂന്ന് മരണം.

പെരിന്തല്‍മണ്ണ | മലപ്പുറം പെരിന്തൽമണ്ണ ആക്കപ്പറമ്പില്‍ ഗുഡ്സ് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മുഹമ്മദ്, ഭാര്യ ജാസ്മിൻ, മകൾ ഫാത്തിമത്ത് സഫ എന്നിവരാണ് മരിച്ചത്. 5 വയസുള്ള കുട്ടിയെ പൊള്ളലോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല. അപകടം നടന്ന വാഹനത്തില്‍ സ്ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കിണറ്റില്‍ നിന്നാണ് മുഹമ്മദിന്‍റെ മൃതദേഹം കിട്ടിയത്. ഓട്ടോയ്ക്ക് തീപിടിച്ചപ്പോള്‍ പുറത്തേക്ക് ചാടിയതായിരിക്കാമെന്നാണ് നിഗമനം. ജാസ്മിനും മകളും ഓട്ടോയ്ക്ക് ഉള്ളിലായിരുന്നു.

പൊള്ളലേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അപകടമാണോ ആത്മഹത്യയാണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അനേഷിച്ച് വരികയാണ്

Previous Post Next Post
WhatsApp