തിരൂരങ്ങാടി | തിരൂരങ്ങാടി മുനിസിപ്പല്‍ ബസ് സ്റ്റാന്റ് (കൊണ്ടാണത്ത്) ചെമ്മാട്ട് തുറന്നതോടെ ടൗണില്‍ ഗതാഗതകുരുക്കിനു ആശ്വാസം, ഇന്നലെ മുതല്‍ ഗതാഗത പരിഷ്‌ക്കരണം നടപ്പിലായി. എല്ലാ ബസ്സുകളും സ്റ്റാന്റില്‍ കയറി. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്ന രൂക്ഷമായ ഗതാഗത കുരുക്ക് ഇന്നലെയില്ലായിരുന്നു. യാത്രക്കാര്‍ക്ക് ഗതാഗതം സുഗമമായി.
സിവില്‍ സ്റ്റേഷന്‍ റോഡില്‍ പൂര്‍ണമായും വണ്‍വേയാക്കി. ഇവിടെ പാര്‍ക്കിംഗ് ഒഴിവാക്കി. ഇവിടെ തിരക്കൊഴിഞ്ഞു. കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ബൈപാസ് വഴി സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിച്ചു. പരപ്പനങ്ങാടി, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ താലൂക്ക് ആശുപത്രി റോഡിലൂടെ കടന്ന് സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിച്ചു.
സ്റ്റാന്റില്‍ നിന്നും കക്കാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ മമ്പുറം റോഡിലൂടെയും കോഴിക്കോട് പരപ്പനങ്ങാടി ഭാഗത്തേക്കുള്ള ബസ്സുകള്‍ ചെമ്മാട് ടൗണ്‍ വഴിയമാണ് പോവുന്നത്. താലൂക്ക് ആശുപത്രി കാന്റീനിന് സമീപവും താലൂക്ക് ആശുപത്രിക്ക് പിന്‍വശവും തൃക്കുളം സ്‌കൂളിനു സമീപവും കോഴിക്കോട് റോഡിലും പൊലീസ് സ്റ്റേഷനു സമീപവും സ്റ്റോപ്പുകളുണ്ട്.
ടൗണിലെ തിരക്ക് ഒഴിവാക്കാന്‍ പരപ്പനങ്ങാടി ഭാഗത്തേക്കുള്ള യാത്രാ വാഹനങ്ങള്‍ വെഞ്ചാലി കനാല്‍ റോഡ് പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണ്. ബസ്സ്റ്റാന്റ് തുറക്കുന്നതോടെ ടൗണിലെ തിരക്ക് ഒഴിവാക്കാനാകുമെന്ന നഗരസഭയുടെ പ്രതീക്ഷ യാഥാര്‍ത്ഥ്യമായി. എല്ലാവരും ഗതാഗത പരിഷ്‌ക്കരണവുമായി സഹകരിക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അഭ്യര്‍ത്ഥിച്ചു. പോലീസും വളണ്ടിയര്‍മരും ഗതാഗതം നിയന്ത്രിച്ചു.