കാറ്റും മഴയും: കരുമ്പിൽ വീടിനു മുകളിൽ മരം വീണു.
തിരുരങ്ങാടി | കരുമ്പിൽ ഇന്ന് പുലർച്ചെ ഉണ്ടായ കാറ്റിലും മഴയിലും മരം പൊട്ടി വീടിന് മുകളില്‍ വീഴുകയായിരുന്നു.കെ കെ യൂനിസിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്.
വീടിന്റ അടുക്കള ഭാഗത്തോട് ചേര്‍ന്ന ഭാഗത്താണ് മരം വീണത്.അടുക്കളക്ക് മുകളിലേക്ക് മരം വീണെങ്കിലും തോട്ടടുത്ത് വിറക് പുരക്ക് മുകളില്‍ തങ്ങി നിന്നതിനാല്‍ വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
സന്നദ്ധ പ്രവര്‍ത്തകരായ ഫൈസല്‍ താണിയന്റെ നേതൃത്വത്തിൽ, സലാം, ശഫീഖ്, ശാഫി എന്നിവർ ചേർന്ന് മരം വെട്ടിമാറ്റി അപകടം ഒഴിവാക്കി.