കരുമ്പില്‍ | മൂന്ന്
ഓട്ടോറിക്ഷകൾ തമ്മില്‍ കൂട്ടിയിടിച്ച് ഏഴ് പേർക്ക്പരിക്കേറ്റു. ദേശീയ പാത-66 രാവിലെ കരുമ്പില്‍ ആലിന്‍ചുവട്ടിലായിരുന്നു അപകടം.
അപകത്തില്‍ പരിക്കേറ്റവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
വൈലത്തൂരിൽ നിന്നും രാമനാട്ടുകരയിലേക്ക്
പോവുകയായിരുന്ന ഓട്ടോയിലെ യാത്രക്കാരായ വൈലത്തൂർ
സ്വദേശികളായ ഹാജറ,സബീർ, ഫമില എന്നിവര്‍ക്കും,തിരൂരിൽ നിന്നും കച്ചേരിപ്പടിയിലേക്ക്
പോവുകയായിരുന്ന ഓട്ടോയിലെ ഡ്രൈവർ
കച്ചേരിപ്പടി സ്വദേശി മുജീബി (33)നും , പടിക്കൽ ഭാഗത്തുനിന്നും വെന്നിയൂരിലേക്ക്
പോവുകയായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്ന
ചെമ്പയിൽ മുസ്തഫ (40) ബഷീർ(35), ഫർദാൻ (15)എന്നിവർക്കും ആണ് അപകടത്തിൽ പരിക്കേറ്റത്.