തിരൂരങ്ങാടി | സാമൂഹിക സുസ്ഥിരതക്കും സാമുദായിക ഔന്നത്യത്തിനും പ്രാർഥനാ നിരതരാവാൻ അല്ലാഹു വിൻ്റെ അതിഥികളായ ഹാജിമാർ ശ്രദ്ധിക്കണമെന്ന് കെ.പി.എ മജീദ് എം എൽ എ ' സംസ്ഥാന ഹജ് കമ്മിറ്റി വഴി ഈ വർഷം യാത്രയാവുന്ന തിരൂരങ്ങാടി, വേങ്ങര നിയോജക മണ്ഡലങ്ങളിലെ ഹാജിമാർക്ക് നൽകിയ സാങ്കേതിക പഠന ക്ലാസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.
പി.പി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ഇഖ്ബാൽ കല്ലിങ്ങൽ, മണ്ഡലം ട്രെയ്നർ കെ.ടി അമാനുല്ല, ഡോ.അബ്ദുൽ അസീസ്, പി.എം.അബ്ദുൽ ഹഖ്, എം.ശംസുദ്ദീൻ, മുജീബ് പൂഞ്ചോല, ഡോ.എം.ഉസ്മാൻ , ടി.സലാഹുദ്ധീൻ, കെ.ബഷീർ, റഷീദ് നിസാമി, എം.ഫെസൽ, എ. ശഫീഖ് എന്നിവർ പ്രസംഗിച്ചു.