📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

വാഗമണ്ണിനു പോയ ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞു; 30 വിദ്യാർഥിനികൾക്ക് പരുക്ക്

📢 Published: IST 🔄 Updated: IST

തൃശൂര്‍: വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞ് അപകടം. മലപ്പുറം പാണ്ടിക്കാട്ടിൽ നിന്ന് വിദ്യാർഥികളുമായി തിരുവനന്തപുരം പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അകമല ധർമശാസ്താ ക്ഷേത്രത്തിന് സമീപം ആയിരുന്നു അപകടം. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ബസിൽ ഉണ്ടായിരുന്ന പരിക്കേറ്റ 21ഓളം വിദ്യാർഥിനികളെ ഒട്ടുപാറ ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. പെരിന്തൽമണ്ണ ആനമങ്ങാട് അറബിക് കോളജിലെ വിദ്യാര്ഥിനികളായിരുന്നു ബസിലുണ്ടായിരുന്നത്. അപകട കാരണം വ്യക്തമല്ല. 
Join WhatsApp Group Send News / Ads