ശ്രീനാരായണ ഗുരു സർവകലാശാല പരീക്ഷ ജനപ്രതിനിധികൾക്ക് വിജയം

തിരൂരങ്ങാടിയിൽ ഇഖ്ബാൽ കല്ലുങ്ങൽ മുന്നിൽ

തിരൂരങ്ങാടി |  കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക്
ശ്രീ നാരായണ ഗുരു സർവകലാശാല നടത്തിയ അധികാര  വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിർവഹണവും സർട്ടിഫിക്കറ്റ് കോഴ്സ്  പരീക്ഷഫലം പ്രഖ്യാപിച്ചു,



തിരൂരങ്ങാടി മുൻസിപ്പാലിറ്റിയിലെ ജനപ്രതിനിധികളിൽ കൂടുതൽ മാർക്ക് (319)നേടി വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ എ ഗ്രേഡുമായി മുന്നിലെത്തി, നദീറ കുന്നത്തേരി (318)
രണ്ടാം സ്ഥാനത്തെത്തി, സഹീർ വീരാശേരി (293) എം സുജിനി (287), പി.കെ മഹ്ബൂബ് (286)എന്നിവർക്കും യഥാക്രമം എ ഗ്രേഡ് ലഭിച്ചു, 12 കൗൺസിലർമാരാണ്  വിജയികളായത്.


 ഒരു വർഷത്തോളം നീണ്ടു നിന്ന കോഴ്സിൽ
,പരിവർത്തനോൻ മുഖ നേതൃത്വവും ഭരണനിർവഹണവും, നിയമപരമായ ചട്ടക്കൂട്, ധനകാര്യ വികേന്ദ്രീകരണം,
ആസൂത്രണവും വികസനവും, പ്രാദേശിക ധനകാര്യവും സാമ്പത്തിക വികസനവും എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു പഠനം.

 ശ്രീനാരായണ ഗുരു  സർവകലാശാലയും കിലയും ചേർന്ന് ജനപ്രതിനിധികൾക്ക് പരിശീലനം നൽകി, കഴിഞ്ഞ 7 ന് മലപ്പുറം, പെരിന്തൽമണ്ണ ഗവ: കോളജിലായിരുന്നു ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങൾ, കഴിഞ്ഞ ദിവസമാണ് പരീക്ഷാ ഫലം സർവകലാശാല പ്രഖ്യാപിച്ചത്,

Previous Post Next Post
WhatsApp