പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ച് സഞ്ചരികളുടെ പറുദീസയായി മാറുന്നു

ഹമീദ്_പരപ്പനങ്ങാടി

പരപ്പനങ്ങാടി | കടലിന്റെ മനോഹാരിതക്ക് മുന്നിൽ സഞ്ചാരികളുടെ മനം കവരാൻ കെട്ടുങ്ങൽ ബീച്ച് സ്വയം മാറ്റത്തിന് വിധേയമായിട്ട് വർഷങ്ങളായെങ്കിലും നേട്ടമാക്കാൻ കഴിയാത്തത് പരാജയമായി നിലനിൽക്കുന്നു.

ജില്ലയിലെ തന്നെ സഞ്ചാരികൾക്ക് മണൽ പരപ്പിലൂടെ കടലിന്റെയും , കരയുടേയും സൗന്ദര്യം നുകർന്ന് ഇരുന്ന് മനസ്സിന് കുളിർമയേകാൻ ഇത്രയേറെ സൗകര്യമുള്ള ഇടമില്ല...


കടലും, പുഴയും സംഗമ പ്രദേശം മാത്രമല്ല കെട്ടുങ്ങൽ ബീച്ച് 2 മുൻസിപ്പാലിറ്റികളെ ബന്ധിപ്പിക്കുന്ന മേഖല കൂടിയാണ്.

താനൂരും, പരപ്പനങ്ങാടിയും ,

അക്കരയും, ഇക്കരയും നിന്ന 2 പ്രദേശത്തെ പാലം കുറുകെ വന്നതോടെ ഒന്നാക്കി മാറ്റിയിരിക്കുകയാണ്.

താനൂരിൽ തൂവൽ തീരം എന്ന പേരിൽ വികസന താൽപര്യം കണക്കിലെടുത്ത് ചിൽഡ്രൻസ് പാർക്കടക്കം തുടങ്ങി വെച്ചിട്ടുണ്ടെങ്കിലും പൂർണ്ണമായിട്ടില്ല.

എന്നാൽ തൂവൽ തീരത്തിനേക്കാൾ കടൽ മണൽ പരപ്പിലൂടെ ഏറെ ദൂരം സഞ്ചാരികൾക്ക് മനസുഖം നൽകുന്ന വിനോദങ്ങൾ നടത്താൻ സാധ്യത ഏറെയുള്ള കെട്ടുങ്ങൽ കടപ്പുറത്തെ ഡവലപ്പ് ചെയ്യാൻ ഇതുവരെ തയ്യാറാവാത്തത് ഏറ്റവും വലിയ പരാജയമാണ്.

കടലിനോട് ചേർന്നുള്ള കരഭാഗം ഏറെ പുറംമ്പോക്ക് ഭൂമിയാണങ്കിലും പലസ്വകാര്യ വ്യക്തികളുടെ കൈവശം ആണുള്ളത്.
ഇതെല്ലാം ഉപയോഗപെടുത്തുന്ന രീതിയിലേക്ക് ഒരു പദ്ധതി നടപ്പിലാക്കിയാൽ കെട്ടുങ്ങൽ കടപ്പുറം ടൂറിസം മേഖലക്ക് വലിയ മുതൽ കൂട്ടാവുക തന്നെ ചെയ്യുമെന്നതിൽ സംശയമില്ല.

കെട്ടുങ്ങൽ കടപ്പുറത്തെ സഞ്ചാരികളുടെ വരവ് വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണന്നും, കൂടുതൽ ഫലപ്രദമായ രീതിയിലേക്ക് ഈ തീരത്തെ മാറ്റിയെടുക്കാൻ സാധിക്കുമൊ എന്ന് പഠന വിധേയമാക്കുമെന്ന് പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ ഉസ്മാൻ പറയുന്നു. ഇതിനെ കുറിച്ച് വിലയിരുത്താൻ കൗൺസിലർമാരും , ഉദ്യോഗസ്ഥസംഗങ്ങളുടേയും നേതൃത്വത്തിൽ കെട്ടുങ്ങൽ കടപ്പുറത്ത് സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ധേഹം.

ഓരോ ആഘോഷങ്ങൾ വരുമ്പോൾ മാത്രമല്ല ഇവിടെ ക്ക് ജനങ്ങൾ ഒഴുകി എത്തുന്നത്.
എല്ലാ ദിനത്തിലും ഒരുപോലെയാണ്.

കടലും പുഴയും ഒരുമിച്ച് അലിഞ്ഞ് ചേരുന്ന കെട്ടുങ്ങലിന്റെ മാറ്റുകൂട്ടാൻ അസ്ഥമയ സൂര്യന്
എന്നും മനസ്സിന് എന്ന പോലെ കരക്കും ചുവപ്പ് പടർത്താൻ കഴിയുന്നു എന്നുള്ളതാണ് ഏവരേയും തീരത്തെ ഇഷ്ടപെടാൻ ഇടയാക്കുന്നത്. ഇവിടേക്ക് പരപ്പനങ്ങാടി , താനൂർ ഭാഗങ്ങളിലൂടെ എത്താൻ ഏറെ റോഡ് സൗകര്യങ്ങൾ ഉണ്ട് താനും ,

ഇപ്പോൾ കാണുന്ന രീതിയിലേക്ക് മാറ്റത്തിന് കെട്ടുങ്ങൽ കടപ്പുറത്തെ വിധേയമാക്കിയത് പ്രകൃതിയാണങ്കിൽ അതിന്റെ വികസന സാദ്ധ്യതകൾ കണക്കിലെടുത്ത് ഡവലപ്പ് ചെയ്യുകയാണങ്കിൽ വിധേശ സഞ്ചാരികളേയും ഇവിടേക്ക് എത്തിക്കാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.


Previous Post Next Post
WhatsApp