പരപ്പനങ്ങാടി പൂരപ്പുഴ പാലത്തിൽ നിന്നും പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ യുവാക്കൾ ചേർന്ന് രക്ഷപ്പെടുത്തി.



പരപ്പനങ്ങാടി: പൂരപ്പുഴ പാലത്തിൽ നിന്നും പുഴയിൽ
ചാടിയ വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി. മലപ്പുറം പരപ്പനങ്ങാടി പുത്തിരിക്കൽ സ്വദേശിനി 17വയസ്സുകാരി ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ പൂരപ്പുഴ പാലത്തിൽനിന്നും പുഴയിൽ ചാടുകയായിരുന്നു. പുഴയിൽ ചാടിയ കുട്ടിയെ അതി സഹസികമായി യുവാക്കൾ രക്ഷപ്പെടുത്തി,

 ചിറമംഗലം അറ്റത്തങ്ങാടി സ്വദേശികളായ ഷാഹിദ് അസിബ്, ഫസലു റഹ്മാൻ എന്നിവർ ചേർന്ന് വിദ്യാർഥിനി പുഴയിൽ ചാടുന്ന സമയത്ത് പുഴയുടെ പരിസരത്തു നിൽക്കുകയായിരുന്നു ഉടൻ തന്നെ യുവാക്കൾ അതിസഹസികമായി കുട്ടിയെ കരയ്ക്കെത്തിക്കുകയും ഉടൻ പരപ്പനങ്ങാടി ജനസേവ ഹോസ്പിറ്റലിൽ എത്തിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന്
ഡോക്ടർമാർ അറിയിച്ചു.

ക്രത്യ സമയത്ത് ഹോസ്പിറ്റൽ എത്തിക്കാനും ബന്ധുക്കളെ കണ്ടെത്താനും
പരപ്പനങ്ങാടി 23-ാം ഡിവിഷനിലെ കൗൺസിലർ കൂടിയായ ജാഫറലി അറ്റത്ത് ങ്ങാടി വലിയ പങ്കുവഹിച്ചു

Previous Post Next Post
WhatsApp