📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

വീട്ടില്‍ കളിച്ച് കൊണ്ടിരുന്ന രണ്ട് വയസ്സുകാരന്‍ ഷോക്കേറ്റ് മരിച്ചു

📢 Published: IST 🔄 Updated: IST
പൊന്നാനി | ചങ്ങരംകുളം മൂക്കുതലയില്‍ വീട്ടില്‍ കളിച്ച് കൊണ്ടിരുന്ന രണ്ട് വയസ്സുകാരന്‍ ഷോക്കേറ്റ് മരിച്ചു. പിടാവനൂര്‍ കല്ലുംപുറത്ത് വളപ്പില്‍ വിഷ്ണുവിന്റെ മകന്‍ ത്രിലോക് (രണ്ട്) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. 

വീടിനകത്ത് കളിച്ച് കൊണ്ടിരിക്കെ എര്‍ത്ത് കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീണ ത്രിലോകിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചൊവ്വാഴ്ച കാലത്ത് ചങ്ങരംകുളം പോലിസ് ഇന്‍ക്വസ്റ്റ്‌നടത്തും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. മാതാവ് സ്‌നേഹ.

Join WhatsApp Group Send News / Ads