ലാന്റിംഗിനിടെ ടയർ പൊട്ടിയ സംഭവം: റിയാദ്-കോഴിക്കോട് വിമാനം സർവീസ് നീളുന്നു


റിയാദ് - കോഴിക്കോട് നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം റിയാദിൽ ലാന്റിംഗിനിടെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് റദ്ദായ റിയാദ് കോഴിക്കോട് സർവീസ് നീളുന്നു. തിങ്കളാഴ്ച രാത്രിയാണ് എയർ ഇന്ത്യ എക്‌സ്പ്രസ വിമാനം ലാന്റിംഗിനിടെ ടയർ പൊട്ടിത്തെറിച്ചത്. കോഴിക്കോട്‌നിന്ന് നിറയെ യാത്രക്കാരുമായി എത്തിയ വിമാനമാണ് ലാന്റിംഗിനിടെ ടയർ പൊട്ടിത്തെറിച്ചത്. ഇടതുഭാഗത്തെ ടയർ വൻശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. എയർ ഇന്ത്യ എക്‌സ്പ്രസ്സ് IX 1321 വിമാനമാണ് അപകടത്തിൽ പെട്ടത്. റിയാദിൽ നിന്നും കോഴിക്കോടേക്ക് രാത്രി 11:45 ന് മടങ്ങേണ്ട വിമാനമായിരുന്നു ഇത്. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. വിമാനം റൺവേയിൽ തന്നെ ഏറെ നേരം നിർത്തിയിടുകയും ചെയ്തു. 
Previous Post Next Post
WhatsApp