📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

സൗദിയിൽ വാഹനാപകടം : മലയാളി ഉൾപ്പടെ മൂന്ന് മരണം

📢 Published: IST 🔄 Updated: IST
  ദമാം | സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളിയുൾപ്പെടെ മൂന്നുപേർ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തൻവീട്ടിൽ മുഹമ്മദ് റാഷിദാണ് മരിച്ച മലയാളി.

കിഴക്കൻ പ്രവിശ്യയിലെ അൽഹസ്സയ്ക്കടുത്താണ് അപകടമുണ്ടായത്. റാഷിദ് അടക്കം സഞ്ചരിച്ച പിക്കപ്പ് വാൻ മരുഭൂമിയിലെ മണൽകൂനയിൽ കയറി മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും മരിച്ചു. തമിഴ്‌നാട് സ്വദേശിയും ബംഗ്ലാദേശ് പൗരനുമാണ് മരിച്ച മറ്റു രണ്ടുപേർ.

നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Join WhatsApp Group Send News / Ads