മുണ്ടത്തോടൻ മുനീറിൻ്റെ സ്മരണാർത്ഥം ഹെൽത്ത് സെൻ്ററിന് വാട്ടർ കൂളർ നൽകി സ്നേഹതീരം കാച്ചടി


മുണ്ടത്തോടൻ മുനീറിൻ്റെ സ്മരണാർത്ഥം ഹെൽത്ത് സെൻ്ററിന് വാട്ടർ കൂളർ നൽകി സ്നേഹതീരം കാച്ചടി


അകാലത്തിൽ വിട പറഞ്ഞ മുണ്ടത്തോടൻ മുനീറിൻ്റെ സ്മരണാർത്ഥം, കാച്ചടി  അർബൺ പ്രൈമറി ഹെൽത്ത് സെൻ്ററിലേക്ക്  സ്നേഹതീരം കാച്ചടി വാട്ടർ കൂളർ നൽകി.  പൗരപ്രമുഖരുടെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിൻ്റെയും  സാന്നിദ്ധ്യത്തിൽ വ്യാഴാഴ്ച ഉച്ചക്ക് 12:00 മണിക്ക് തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ  കെ.പി.മുഹമ്മത് കുട്ടി ചടങ്ങ് നിർവ്വഹിച്ചു. ചടങ്ങിൽ ഡോ. പ്രിയങ്ക, ഡോ. ജിബി ഷാജഹാൻ മറ്റും പൗരപ്രമുഖന്മാരും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരും, നാട്ടുകാരും സന്നിഹിതരായി.


Previous Post Next Post
WhatsApp