ഡിവൈഡറും മറികടന്ന് ബസോടിച്ചത് എതിർവശത്ത് കൂടി; ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു..! വീഡിയോ


ഡിവൈഡറും മറികടന്ന് ബസോടിച്ചത്  എതിർവശത്ത് കൂടി; ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു..!

ഡ്രൈവിങ്ങിനിടെ റോഡിൽ നിയമം ലംഘിച്ച് ഡിവൈഡറും മറികടന്ന് എതിർവശത്ത് കൂടി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു.

തിരൂർ - കാളിക്കാവ് റൂട്ടിലോടുന്ന KL10AT8227 എന്ന നമ്പറിലുള്ള ആർ.ടി.സി ബസിലെ ഡ്രൈവർ കാളിക്കാവ് സ്വദേശിയുടെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്. അപകടകരമായ രീതിയിൽ ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച് കോട്ടക്കൽ വെച്ചാണ് ഇയാൾ എതിർദിശയിലൂടെ ബസ് ഓടിച്ചത്. ഇതോടെ ഗതാഗതക്കുരുക്കുണ്ടായി.

സംഭവത്തിന്റെ വീഡിയോ യാത്രക്കാരിൽ ആരോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് നടപടി. മലപ്പുറം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.യുടെ  നിർദ്ദേശപ്രകാരം എം.വി.ഐരുടെ നേതൃത്വത്തിലാണ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.
  

എതിർ വശത്തുകൂടി ബസ് ഓടിക്കുന്ന 
വീഡിയോ കാണാം 👇



Previous Post Next Post
WhatsApp