ബൈക്കിന് പിന്നിലിരുന്ന് ഉറങ്ങിപ്പോയ യുവാവ് തെറിച്ചുവീണ് മരിച്ചു

തൃശ്ശൂര്‍ | ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവെ ഉറങ്ങിപ്പോയ യുവാവ് വീണുമരിച്ചു. ദേശീയപാത ചെമ്പൂത്രയില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. നാഗപട്ടണം സ്വദേശിയായ മുഹമ്മദ് റഫീഖിന്റെ മകന്‍ മുഹമ്മദ് യാസര്‍ അറഫാത്ത് (22) ആണ് മരിച്ചത്.

ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് മുഹമ്മദ് ഫര്‍ഹാസുദീനെ പരിക്കുകളോടെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം. സുഹൃത്തിനൊപ്പം കൊച്ചിയിലേക്ക് വിനോദയാത്രയ്ക്ക് പോകുന്നതിനിടെയാണ് അപകടം.

യാത്രക്കിടെ ഇയാള്‍ ബൈക്കിനു പിറകിലിരുന്ന് ഉറങ്ങുകയായിരുന്നു. ഉറക്കത്തില്‍ ബൈക്കില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു. തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബി.കോം. വിദ്യാര്‍ഥിയാണ് മുഹമ്മദ് യാസര്‍ അറഫാത്ത്.

Previous Post Next Post
WhatsApp