തൃശൂരിൽ കനത്ത മഴ: വെടിക്കെട്ട് വീണ്ടും മാറ്റി


തൃശൂർ- കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പുരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. ഇന്ന് പുലർച്ചെ നടത്താനിരുന്ന വെടിക്കെട്ട് മഴമൂലം വൈകിട്ടേക്ക് മാറ്റിയിരുന്നു. എന്നാൽ മഴ തുടരുന്ന സാഹചര്യത്തിലാണ് വെടിക്കെട്ട് മാറ്റാൻ തീരുമാനിച്ചത്.

നിലവിലെ സാഹചര്യത്തിൽ വെടിക്കെട്ട് ഞായറാഴ്ച വൈകിട്ട് നടത്താനാകുമോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. ഇക്കാര്യത്തിൽ ദേവസ്വം അധികൃതർ തീരുമാനമെടുക്കും.
Previous Post Next Post
WhatsApp