കാഞ്ഞങ്ങാട് സിമന്റ് ലോറി മറിഞ്ഞ് മണ്ണാർക്കാട് സ്വദേശി മരണപ്പെട്ടു


  കാഞ്ഞങ്ങാട് | കാസർഗോഡ് കാഞ്ഞങ്ങാട് ഇന്ന് പുലർച്ചെ സിമന്റ് ലോറി  മറിഞ്ഞ് മണ്ണാർക്കാട് സ്വദേശി മരണപ്പെട്ടു. മണ്ണാർക്കാട് പെരിഞ്ചോളം സ്വദേശി കിഴക്കേപറമ്പിൽ മുഹമ്മദ് ഹബീബ് ആണ് മരിച്ചത്. 


കാസര്‍കോട് നീലേശ്വരം കാലിച്ചാമരം പരപ്പച്ചാല്‍ തോട്ടിലേക്ക് ലോറി മറിഞ്ഞായിരുന്നു അപകടം. സിമൻ്റ് ലോറിയിൽ ക്ലീനറായിരുന്നു. കൂടെയുണ്ടായിരുന്ന ലോറി ഡ്രൈവർ സഹോദരി പുത്രൻ റഹീം പരിക്കുകളോടെ കാഞ്ഞങ്ങാട്  ആശുപത്രിയിൽ അഡ്മിറ്റ് ആണ് . 



സിമന്‍റ് കയറ്റി വന്ന ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു. കാഞ്ഞങ്ങാട്, പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിയുടെ ക്യാബിനിൽ കുടുങ്ങി കിടക്കുകയായിരുന്ന  ക്യാബിൻ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.

Previous Post Next Post
WhatsApp