ഡങ്കിപ്പനി; വയനാട്ടിൽ വിദ്യാർഥി മരിച്ചു


ബത്തേരി | ഒന്നാംമൈൽ വടക്കേതിൽ അബൂബക്കർ ഷാദിയ ദമ്പതികളുടെ മകൻ മുഹമ്മദ് അഫയസ്(12) ആണ് മരിച്ചത്. ഇന്ന് രാവിലെ 10. 30 യോടെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിൽ വെച്ചാണ് മരണം. പനിയെ തുടർന്ന് അഫയസ് തിങ്കളാഴ്ച താലൂക്ക് ആശുപത്രിയിൽ എത്തി മരുന്നുവാങ്ങി മടങ്ങി.


  ഇന്നലെ വീണ്ടും പനി മുർച്ഛിതിനെ തുടർന്ന് ഉച്ചയോടെ താലൂക്ക് ആശുപത്രിയിലെത്തി അഡ്മിറ്റാക്കി. പിന്നീട് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബത്തേരി അസംപ്ഷൻ സ്കൂൾ ഏഴാംക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അഫനസ്. അമീൻ ഏകസഹോദരനാണ്.

Previous Post Next Post
WhatsApp