സമസ്ത പൊതു പരീക്ഷാ ജേതാക്കളെ ആദരിച്ചു.




കക്കാട്: സമസ്ത പൊതു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി ടോപ് പ്ലസ് കരസ്ഥമാക്കിയ കക്കാട് മിഫ്താഉൽ ഉലൂം ഹയർസെക്കൻഡറി മദ്‌റസ വിദ്യാർത്ഥികളായ ഫാത്വിമ ഹിബ പി.ടി, അഹ്‌മദ് യാസീൻ പി, മുഹമ്മദ് സഹൽ സി എന്നിവരെ മദ്റസ അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ സ്നേഹോപഹാരം നൽകി ആദരിച്ചു.


സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തിരൂരങ്ങാടി റെയ്ഞ്ച് ഉപഹാരം റെയ്ഞ്ച് വൈസ് പ്രസിഡന്റ് അബ്ദുസ്സലാം ബാഖവി, ഇംദാദുൽ ഇസ്ലാം സംഘത്തിന്റെ സ്നേഹോപഹാരം സെക്രട്ടറി ഇ.വി അബ്ദു സലാം മാസ്റ്റർ, SKSSF കക്കാട് യൂണിറ്റിന്റെ സ്നേഹോപഹാരം തിരൂരങ്ങാടി മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, SKSBV കക്കാട് മദ്റസാ യൂണിറ്റിന്റെ സ്നേഹോപഹാരം SKSBV തിരൂരങ്ങാടി റെയ്ഞ്ച് പ്രസിഡന്റ് സാബിത് ഒള്ളക്കൻ എന്നിവർ നൽകി.

സ്വദർ മുഅല്ലിം ഹസൻ ബാഖവി കീഴാറ്റൂർ, ഇ.വി അബ്ദുസ്സലാം മാസ്റ്റർ, ഇഖ്ബാൽ കല്ലുങ്ങൽ പ്രസംഗിച്ചു. മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധികളും ഉസ്താദുമാരും വിദ്യാർത്ഥികളും രക്ഷിതാക്കളും സംഘടന പ്രവർത്തകരും പങ്കെടുത്തു.
Previous Post Next Post
WhatsApp