പൂക്കോട്ടുംപാടം ഫുട്ബോൾ ടൂർണമെന്റിൽ ഗ്യാലറി തകർന്നു . നിരവധി പേർക്ക് പരിക്ക്.

പൂക്കോട്ടുംപാടം ഫുട്ബോൾ ടൂർണമെന്റിൽ ഗ്യാലറി തകർന്നു. നിരവധി കാണികൾക്ക് പരിക്കേറ്റു. പത്തോളം പേരെ നിലമ്പൂർ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ സ്റ്റേഡിയതിന്റെ ഒരുഭാഗം തകരുകയായിരുന്നു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകൾ ഇല്ല എന്നാണ് വിവരം. നിസാര പരിക്കുകൾ പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു.കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയെത്തുടർന്നു  സ്റ്റേഡിയത്തിന്റെ കാലുകൾ മണ്ണിൽ താഴ്ന്ന് പോയതാണ് അപകടത്തിന്ന് കാരണം.


 

Previous Post Next Post
WhatsApp