നവാഗതര്‍ക്ക് പുത്തനുണര്‍വേകി അൽഫിത്വറ പ്രവേശനോത്സവം


 മൊറയൂർ: മോങ്ങം സലഫി ജബൽ റോഡിൽ അൽഫിത്വറ ഇസ്ലാമിക് പ്രീ സ്കൂളിലേക്കെത്തിയ കുരുന്നുകൾക്ക് പുത്തനുണർവ് പകർന്ന് പ്രവേശനോത്സവം ശ്രദ്ധേയമായി. കൂട്ടക്കരച്ചിലോ ബഹളങ്ങളോ അധികം ഇല്ലാതെ തികച്ചും ആഹ്ലാദത്തിമിർപ്പിലായിരുന്നു മുഴുവൻ കുട്ടികളും. അൽഫിത്വറ സെൻട്രൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം ജൂൺ എട്ട് ബുധനാഴ്ചയായിരുന്നു പ്രീ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചത്. മിഠായികളും മധുരപലഹാരങ്ങളും ബലൂണുകളും സമ്മാനങ്ങളും കൈയിൽകിട്ടിയപ്പോൾ ആദ്യദിനം ആഘോഷത്തിന്റെ പ്രതീതിയായിരുന്നു നവാഗതർക്ക്. തോരണങ്ങൾ കൊണ്ട് അലങ്കരിച്ചും ചുവരുകളിൽ സന്ദേശം പതിച്ചും മാനേജ്മെൻ്റും പി.ടി.എ കമ്മിറ്റിയും മുതിർന്ന വിദ്യാർഥികളും പരിപാടി ആകർഷണീയമാക്കി.


മോങ്ങം അൽഫിത്വറ ഇസ്ലാമിക് പ്രീസ്കൂളിൽ നടന്ന പ്രവേശനോത്സവം നാലാം വാർഡ് മെമ്പർ ഫാത്തിമ അൻവർ ഉദ്ഘാടനം ചെയ്തു.  സമാധാനവും ഐശ്വര്യവും നിറഞ്ഞ നാളേക്കായി പരിശ്രമിക്കുന്ന ധാർമികബോധമുള്ള വിദ്യാർഥികളെ  വളർത്തി കൊണ്ടുവരേണ്ടത് സാമൂഹിക ബാധ്യതയാണ് എന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ഫാത്തിമ അൻവർ പറഞ്ഞു. 


അൽഫിത്വറ പ്രീസ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡണ്ട് അജ്മൽ ആനത്താൻ, സെക്രട്ടറി ടി പി റിയാസ്, അൽ ഇഹ്സാൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി സി അബ്ദുൽ ജലീൽ മാസ്റ്റർ, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ഖാസിം മാസ്റ്റർ, ടിപി വീരാൻകുട്ടി മാസ്റ്റർ അധ്യാപികമാരായ നിഷിദ സി ടി, മുംതാസ് സി, സമീറ കെ പി, നിഷാ ബാനു പി, അലൂഫ സി, ഖദീജത്തുൽ കുബ്റ ടി എന്നിവർ പ്രവേശനോത്സവത്തിൽ സംബന്ധിച്ചു.

Previous Post Next Post
WhatsApp