തിരൂരങ്ങാടി | ദേശീയ പാത വികസനത്തിന്റെ ഭാഗമായി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തി തുടങ്ങി.
കക്കാട് മുതല്‍ വെന്നിയൂര്‍ വരെ ദേശീയ പാതയില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ പുതിയ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികൾ കക്കാട് നിന്ന് ആരംഭിച്ചു. റോഡിന്റെ രണ്ട് വശങ്ങളിലും ജലവിതരണ പൈപ്പുകൾ സ്ഥാപിക്കും, വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച പൈപ്പ് ലൈന്‍ ആണ് നിലവില്‍ ഈ മേഖലയില്‍ ഉള്ളത്. .
ജല വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പുതിയ ലൈനുകള്‍ ഉപകരിക്കും. ബാക്കികയം കേന്ദ്രീകരിച്ച് അമൃത് പദ്ധതി വരുന്നതിനാല്‍ കൂടുതല്‍ ജലവും കണക്ഷനുകളും ലഭ്യമാക്കാനാകും. കക്കാട് നടക്കുന്ന പ്രവർത്തി
നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, വാട്ടർ അതോറിറ്റി അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ, അജ്മൽ, കെ എൻ ആർ കമ്പനി മാനേജർ രാഗേഷ് പ്രവർത്തി സന്ദർശിച്ച് വിലയിരുത്തി.
