തിരൂരങ്ങാടി | മലപ്പുറം ജില്ല വാഹനാപകട നിവാരണ സമിതിയുടെയും അഷറഫ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ സ്ഥാപിക്കുന്ന റോഡ് സുരക്ഷാ ബോധവൽക്കരണവുമായി ബന്ധപ്പെട്ട ജില്ലാതല ഉദ്ഘാടനം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ തിരൂരങ്ങാടി നഗരസഭ അധ്യക്ഷൻ കെ പി മുഹമ്മദ് കുട്ടി നിർവഹിച്ചു.
ജില്ലയിൽ വർദ്ധിച്ചുവരുന്ന അപകടങ്ങൾ കുറക്കുന്നതിനായി ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളയും അദ്ദേഹംഅഭിനന്ദിച്ചു യോഗത്തിൽ താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് Dr.പ്രഭുദാസ് അധ്യക്ഷത വഹിച്ചു
മാപ്സ് ഫൗണ്ടർ Dr.സൈദലവി മുഖ്യപ്രഭാഷണം നടത്തി. മാപ്സ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് സ്വാഗതം പറഞ്ഞു. MDF തിരൂരങ്ങാടി ചാപ്റ്റർ പ്രസിഡൻറ് സിദ്ദിഖ് പനക്കൽ, അഷ്റഫ് കൂട്ടായ്മ സ്റ്റേറ്റ് പ്രസിഡൻറ് അഷ്റഫ് കളത്തിങ്ങൽ പാറ, നഗരസഭ കൗൺസിലർ അഹമ്മദ് കക്കടവത്ത്, അബ്ദുൽസലാം മച്ചിങ്ങൽ എന്നിവർ ആശംസ പ്രസംഗവും, മാപ്സ് ജില്ലാ വൈസ് പ്രസി ഡണ്ട് അഷ്റഫ് മനരിക്കൽ നന്ദിയും പറഞ്ഞു.

