പരപ്പനങ്ങാടി | അക്രമത്തിനിരയായ പെൺകുട്ടികളെ സമൂഹ മാധ്യമങ്ങളിൽ ആക്ഷേപിച്ചെന്ന പരാതിയിൽ ലീഗ് നേതാവ് അറസ്റ്റിൽ .
തിരുരങ്ങാടി മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി ട്രഷറര്‍ റഫീക്ക് പാറക്കലിനെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
മാസം മുന്നെ പാണമ്പ്രയിൽ വെച്ച് ബൈക്ക് യാത്രക്കാരികളായ സഹോദരികളെ ആക്രമിച്ച കേസില്‍ പ്രതി സി.എച്ച് ഇബ്രാഹിം ഷബീര്‍ ജാമ്യത്തിലാണ്.
സമൂഹമാധ്യമങ്ങളില്‍ യുവതികളെ ഫെമിനിച്ചികള്‍ എന്ന് അഭിസംബോധന ചെയ്തു കൊണ്ട് സാമൂഹ്യമാധ്യങ്ങളില്‍ മോശമായ രീതിയില്‍ ചിത്രീകരിക്കുകയുമായിരുന്നു ലീഗ് നേതാവുകൂടിയായ റഫീഖ്.
കേസില്‍ അടുത്ത ദിവസം പെണ്‍കുട്ടികളുടെ മൊഴി മജിസ്ട്രറ്റ് രേഖപ്പെടുത്തും.
കേസിലെ പ്രതി സി എച്ച് ഇബ്രാഹിം ഷബീര്‍ നിലവില്‍ ജാമ്യത്തിന് ആണ്. കേസില്‍ ഹൈകോടതി 14 ന് വിശദമായ വാദം കേള്‍ക്കും.