തിരൂരങ്ങാടി | ഒരു മാസത്തിലധികമായി റവന്യൂ ഡിപ്പാർട്ട്മെൻറ് ReLIs സ്സോഫ്റ്റ്‌വെയറിൽ പകൽ 10 മണി മുതൽ ഉച്ചയ്ക്ക് 2:30 മണി വരെ സാധാരണക്കാരായ പൊതുജനങ്ങൾക്ക് സേവനം ലഭ്യമാകുന്നില്ല എന്ന കാരണത്താൽ നിരവധി ആളുകൾ ദിവസവും വില്ലേജ് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും വന്ന് മടങ്ങിപ്പോകുന്നു.
ഇതുമായി ബന്ധപ്പെട്ട് തീരുരങ്ങാടി വില്ലെജ് ഓഫീസറുമായി സംസാരിച്ചപ്പോൾ വില്ലേജ് ഓഫീസിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നാണ് മറുപടി കാട്ടിയത്. ആളുകളോട് കാലാവധി നീട്ടി പറഞ്ഞു ബുദ്ധിമുട്ടിക്കുന്ന സ്ഥിതി വിശേഷമാണ് ഉള്ളത് . ഇതിനെതിരെ മുകളിലെ ഉദ്യോഗസ്ഥന്മാർക്ക് പരാതി കൊടുത്തതായും പൊതു ജനങ്ങൾക്ക് ലഭിക്കേണ്ട സേവനത്തിൽ വിഴ്ച്ച വരുന്നതായും തിരൂരങ്ങാടി VO ശ്രീമതി കെ.ശ്രീലത പറഞ്ഞു.
ഇതിനെതിരെ ആം ആദ്മി പാർട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. സാധാരണക്കാരായ പൊതുജനങ്ങൾക്കു നൽകേണ്ട സേവനങ്ങളിൽ കാലതാമസം വരുന്ന സോഫ്റ്റ്‌വെയർ അപ്ഡേഷൻ ഉൾപ്പെടെ പൊതുജനങ്ങൾക്ക് നൽകേണ്ട സേവനങ്ങൾ സമയബന്ധിതമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് തിരൂരങ്ങാടി മുൻസിപ്പൽ ആം ആദ്മി ഭാരവാഹികളായ ഷമീം ഹംസ പി.ഒ. ,അബ്ദുൽ റഹീം പൂക്കത്ത്, ഉബൈദ് കുളത്ത് എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകിയത്.
