📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; ഇരുപത് പേർക്ക് പരുക്ക്

📢 Published: IST 🔄 Updated: IST
ഗൂഡല്ലൂര്‍ | കേരള തമിഴ്നാട് അതിർത്തിയിൽ കുമളിക്കടുത്ത് കൂടല്ലൂരിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഇരുപത് പേർക്ക് പരുക്കേറ്റു. ഗൂഡല്ലൂർ സ്വദേശി കൃഷ്ണമൂർത്തിയാണ് മരിച്ചത്. പരുക്കേറ്റവരിൽ അഞ്ചു പേരെ തേനി മെഡിക്കൽ കോളജിലും ബാക്കിയുള്ളവരെ കമ്പം കൂടല്ലൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

രണ്ടു പേരുടെ നില ഗുരുതരമാണ്. കോയമ്പത്തൂരിൽ നിന്നും കുമളിയിലേക്കു വന്ന തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വക ബസാണ് രാവിലെ അഞ്ചു മണിയോടെ അപകടത്തിൽ പെട്ടത്. ഗൂല്ലൂരിന് സമീപം പാലം പുനർ നിർമ്മിക്കുന്ന സ്ഥലത്ത് റോഡരികിലെ മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്.

Join WhatsApp Group Send News / Ads