📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ആലുവയിൽ പിങ്ക് പൊലീസ് ഓഫീസർക്ക് നേരെ ലഹരി വിൽപനക്കാരിയുടെ ആക്രമണം

📢 Published: IST 🔄 Updated: IST
ആലുവ | ആലുവയിൽ പിങ്ക് പൊലീസ് ഓഫീസർക്ക് നേരെ ലഹരി വിൽപനക്കാരിയുടെ ആക്രമണം. സീനിയർ വനിതാ പൊലീസ് ഓഫീസർ പി.എം നിഷയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കൊൽക്കത്ത സ്വദേശി സീമയെ പൊലീസ് അറസ്റ്റ് ചെയ്തു.

നഗരത്തിലെ ശിശുഭവനിലെ കുട്ടികൾക്ക് ലഹരിമരുന്ന് ലഭിക്കുന്നുവെന്ന പരാതിയെ തുടർന്ന് അന്വേഷണത്തിന് എത്തിയ പിങ്ക് പൊലീസ് ഓഫീസർമാരെയാണ് ലഹരി വിൽപനക്കാരിയായ സ്ത്രീ ആക്രമിച്ചത്. ആലുവ ജില്ലാ ആശുപത്രി കവലയിൽ ഇവരെ പിടികൂടാൻ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. സംഭവത്തിൽ പിങ്ക് പൊലീസ് ഓഫീസർമാരായ പി.എം നിഷ, സ്നേഹലത എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

വനിതാ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീയെ കൂടുതൽ പൊലീസെത്തി കീഴടക്കി. ആലുവ നഗരത്തിലുള്ള അനാഥ മന്ദിരത്തിലെ കുട്ടികൾക്ക് ലഹരി മരുന്നുകൾ എത്തിച്ച് നൽകുന്നുവെന്ന പരാതിയെ തുടർന്ന് ഈ പ്രദേശം വനിതാ പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. കുട്ടികൾക്ക് ലഹരിമരുന്ന് നൽകി കണ്ണികളാക്കാനുള്ള ശ്രമമാണ് ലഹരിമരുന്ന് മാഫിയ നടത്തുന്നത് എന്ന നിഗമനത്തിലാണ് പൊലീസ്.
Join WhatsApp Group Send News / Ads